Monday, October 12, 2026
Home News ഖത്തർ ജനസംഖ്യയിൽ വർദ്ധന, മൊത്തം ജനസംഖ്യ 28.5ലക്ഷമായി.

ഖത്തർ ജനസംഖ്യയിൽ വർദ്ധന, മൊത്തം ജനസംഖ്യ 28.5ലക്ഷമായി.

0
231 views

ദോഹ: ഖത്തർ ജനസംഖ്യയിൽ വർദ്ധന, മൊത്തം ജനസംഖ്യ 28.5ലക്ഷമായി. ഏപ്രിൽ മാസം 1567 ജനനവും 218 മരണവും റിപ്പോർട്ട് ചെയ്തു. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ മെയ് അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 2852886 ആളുകളാണുള്ളത്. ഇതിൽ 2065451 പുരുഷന്മാരും 787435 സ്ത്രീകളുമാണ്.

കോവിഡും അനുബന്ധ പ്രശ്നങ്ങളും കാരണം രാജ്യത്തിന് പുറത്തുണ്ടായിരുന്ന ഏകദേശമാളുകളൊക്കെ തിരിച്ചെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 245 വിവാഹവും 157 വിവാഹമോചനവും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തതായും പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി.

error: Content is protected !!