ഖത്തറില്‍ വെള്ളായാഴ്ച വൈകിട്ട് ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പിന്റെ (ക്യു.എം.ഡി) അറിയിപ്പ്. വെള്ളിയാഴ്ച രാത്രി മുതല്‍, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുറഞ്ഞത് 10-18 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും കുറയും. പരമാവധി താപനില 21 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. പകല്‍സമയത്ത് തീവ്രത കുറഞ്ഞ കാലാവസ്ഥയായിരിക്കും.
തെക്ക്- കിഴക്ക് മുതല്‍ തെക്ക്- പടിഞ്ഞാറ് വരെ വേഗതയില്‍ കാറ്റ് വീശുമെന്നും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് ശക്തമായ വേഗതയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ക്യു.എം.ഡി തങ്ങളുടെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 14-234 നോട്ട് (കെ.ടി) മുതല്‍ 30 നോട്ട്(കെ.ടി) വരെ ആയിരിക്കും. കടലില്‍ തിരമാലകളുടെ ചില പ്രദേശങ്ങളില്‍ (ഉയരം) 6-10 അടി മുതല്‍ 13 അടി വരെ ആയിരിക്കും.