ഹയ്യ കാർഡ് തൊഴിൽ വിസയല്ല; തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ അറസ്റ്റ്

0
38 views

ഖത്തറിലെ ഹയ്യ തൊഴിൽ വിസയല്ലെന്ന് ഹയ്യ പ്ലാറ്റ്‌ഫോം സിഇഒ സയീദ് അലി അൽ കുവാരി വ്യക്തമാക്കി. ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായ ഹയ്യ കാർഡ് ദുരുപയോഗം ചെയ്തതിന് അറസ്റ്റിലായവരെ കുറിച്ച്, ഹയ്യകാർഡിൽ ലഭ്യമായ വിവരങ്ങൾ വ്യാജമായി ഉണ്ടാക്കിവർ മാത്രമേ വ്യക്തികളെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നുഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബേക്കർഅറിയിച്ചു.

ഹയ്യ ഒരു തൊഴിൽ വിസയല്ലെന്നും അങ്ങനെ ആക്കി മാറ്റാൻ (convert ചെയ്യാൻ) കഴിയില്ലെന്നും അദ്ദേഹംഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ, ഹയ്യ കാർഡ് തൊഴിൽ വിസയായി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഉയർന്ന ഫീസ് ഈടാക്കുകയുംവ്യാജ തൊഴിൽ ക്ലെയിമുകൾ നടത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ ഖത്തറിലേക്കുള്ള എല്ലാ ടൂറിസ്റ്റ്, ബിസിനസ് വിസകൾക്കുമുള്ള ഒരൊറ്റ പോർട്ടലായി ഹയ്യ പ്ലാറ്റ്ഫോംനവീകരിച്ചിട്ടുണ്ട്.

ഹയ്യയ്ക്ക് അപേക്ഷിക്കുന്നത് “starightforward” ആണെന്ന് അൽ കുവാരി വിശദീകരിച്ചു.