ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.21 ന് ആയിരിക്കുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക്അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. ഖത്തറിൽ വിവിധ ഭാഗങ്ങളിലായി ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിനായി500-ലധികം പള്ളികളും പ്രാര്‍ത്ഥനാ മൈതാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രാർത്ഥന നടക്കുന്ന പള്ളികളുടെയും പ്രാര്‍ത്ഥനാ മൈതാനങ്ങളുടെയും പേരും നമ്പറും സ്ഥലവുംമന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.