ഖത്തറും യു.എ.ഇ.യും എംബസികൾ വീണ്ടും തുറക്കുന്നു.

0
71 views

ഖത്തറും യു...യും വീണ്ടും എംബസികൾ തുറക്കുന്നു. ഇതുസംബന്ധിച്ച നടപടികൾപുരോഗമിക്കുകയാണെന്നും ജൂണിൽ സ്ഥാനപതിയെ നിയമിച്ച് എംബസി പുനരാരംഭിക്കുമെന്നും യു... യിലെഉന്നതഉദ്യോഗസ്ഥർ അറിയിച്ചു.

എംബസി പുനരാരംഭിച്ച് ദിവസങ്ങൾക്കകം നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിച്ചേക്കുമെന്നാണ്വിവരം. വിവിധ അറബ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഗൾഫ് രാജ്യങ്ങളിലെ സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കാൻ 2021- ഒപ്പുവെച്ച അൽഉല കരാറിന്റെഅടിസ്ഥാനത്തിലാണ് എംബസികൾ വീണ്ടും തുറക്കുന്നത്. സൗദി അറേബ്യ, യു..., ബഹ്‌റൈൻ, ഈജിപ്ത്എന്നീ രാജ്യങ്ങൾ മൂന്നരവർഷത്തെ ഖത്തർ ഉപരോധം 2021- അൽഉല കരാറിൽ ഒപ്പു വെച്ചതോടെ അവസാനിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങൾ ദോഹയിൽ വീണ്ടും എംബസിതുറക്കുകയുംചെയ്തു.

തീരുമാനങ്ങളെല്ലാം പ്രാബല്യത്തിലാകുന്നതോടെ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പഴയരീതിയിലേക്ക്തിരിച്ചെത്തി ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.