Friday, September 4, 2026
Home News ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ..

ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ..

0
629 views

ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന് ഖത്തർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ലക്ഷ്യമിടുന്ന പ്രധാന മിഡിൽ ഈസ്റ്റേൺ നഗരങ്ങളിൽ ഒന്നാണ് ഖത്തർ.

ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് ശേഷം ഖത്തർ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് അടച്ചു പൂട്ടി. ഇറാൻ ഇതുവരെ തൊടുത്തത് 104 മിസൈലുകളെന്ന് ഖത്തർ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഖത്തറിനു നേരെ 101 ബാലിസ്റ്റിക് മിസൈലുകളും 3 ക്രൂസ് മിസൈലുകളും 39 ഡ്രോണുകളും രണ്ട് പോർവിമാനങ്ങളുമെത്തി, 98 ബാലിസ്റ്റിക് മിസൈലുകളും 3 ക്രൂസ് മിസൈലുകളും 24 ഡ്രോണുകളും തടുത്തു വെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഔദ്യോഗിക മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും അത്യാവശ്യ അവസരത്തില്ലല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് ഖത്തറിലെ ഇന്ത്യക്കാർക്ക് ദോഹയിലെ ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന നിർദേശം. യാത്രാ അപ്ഡേറ്റുകൾക്കായി വിമാന കമ്പനികളെ ബന്ധപ്പെടണമെന്നും എംബസി. തുടർച്ചയായ നാലാം ദിവസവും ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണം തുടരുകയാണ് ഇറാൻ.

error: Content is protected !!