ഖത്തറില്‍ ചികിത്സയില്‍കഴിയുന്ന കൊ വിഡ് രോഗികളുടെഎണ്ണം പതിനായിരം കടന്നു. ഒരാള്‍ കൂടി മരിച്ചു.

0
40 views
covid_vaccine_qatar_age_limit

ത്തറില്‍ നിലവിൽ ചികിത്സയില്‍ ഉള്ള കൊ വിഡ് രോഗികളുടെ ആകെ എണ്ണം പതിനായിരം കടന്നതായി റിപ്പോര്‍ട്ട്. പൊതു ജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഇന്നത്തെ പ്രതിദിന കൊവിഡ് കണക്കുകളിലാണ് ഇക്കാര്യം റിപ്പോർട് ചെയ്തിട്ടുള്ളത്. ഇന്ന് 471 കൊ വിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു 44 പേര്‍ വിദേശത്തു നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തിയവരാണ്.

ഇന്ന് 332 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഖത്തറിൽ ഇതുവരെ 154,752 പേരാണ് രോഗമുക്തി നേടിയത്. 10,059 പേര് ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 749 പേര്‍ വിവിധ ആശുപത്രികളിലായി കഴിയുന്നു. 110പേരാണ് തീവ്ര പരിചരണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 260ആയി ഉയർന്നു.