അവധിയും മറ്റു ആഘോഷങ്ങൾക്കുമായി ബീച്ചിൽ എത്തുന്നവർക്ക് നിർദ്ദേശങ്ങളുമായി മുനിസിപ്പാലിറ്റിമന്ത്രാലയം. ബീച്ചിൽ എത്തുന്നവർ മണലിൽ നേരിട്ട് കൽക്കരി കത്തിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈദ് ആഘോഷത്തിന്റെ ഭാഗമായി നിരവധി പേർ ബീച്ചുകൾ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ്മന്ത്രാലയത്തിന്റെ ഈ അറിയിപ്പ്.
ചിലപ്പോൾ കുട്ടികൾക്ക് അപകടകരമായ വസ്തുക്കൾ പോലും അടങ്ങിയേക്കാവുന്ന കെടുത്തിയ കരി മണലിൽനിന്ന് വൃത്തിയാക്കാൻ പ്രയാസമാണ്. ബീച്ച് സന്ദർശകർ അഗ്നികുണ്ഡങ്ങൾ ഉപയോഗിക്കാനും കൽക്കരിഅതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ സംസ്കരിക്കാനും മന്ത്രാലയം പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.