ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് പരാജയപ്പെടുത്തി.

0
172 views

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലിറിക്ക ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് പരാജയപ്പെടുത്തി.

കസ്റ്റംസ് ഉദ്യോഗസ്ഥന്  സംശയം തോന്നിയതിനെ തുടർന്ന്  ഒരു യാത്രക്കാരന്റെ ബാഗുകൾ പരിശോധിച്ചപ്പോൾ 3,360 ഗുളികകൾ ആണ്  പിടിച്ചെടുത്തത്. റിപ്പോർട്ട് നൽകുകയും ആവശ്യമായ നടപടികൾ വകുപ്പ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.