ഖത്തറിലേക്ക് 120kg ഹാഷിഷ് കടത്താനുള്ള ശ്രമം MOI സെക്യൂരിറ്റി പിടികൂടി.

0
61 views

ഖത്തര്‍ ടെറിട്ടോറിയല്‍ ജലത്തിലൂടെ 120 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി പിടികൂടി.

പിടികൂടിയ മൂന്ന് പേരെ ഏഷ്യന്‍ പൗരന്മാരാണെന്നാണ് സംശയിക്കുന്നത് . ഇവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യാനും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തതായി എംഒഐ അതിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.