പലിശ നിരക്കുകൾ ഉയർത്തി ഖത്തർ സെൻട്രൽ ബാങ്ക്..

0
0 views

ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് ക്യുസിബി നിക്ഷേപ നിരക്ക് (ക്യുസിബിഡിആർ) 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കാനുള്ള തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു. 2023 മെയ് 4 വ്യാഴാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ക്യുസിബി അറിയിച്ചു

ബുധനാഴ്ച ഒരു പ്രസ്താവനയിൽ, QCB ലെൻഡിംഗ് നിരക്ക് (QCBLR) 25 ബേസിസ് പോയിൻറ് വർധിപ്പിച്ച് 6.00% ആയി ഉയർത്താനും തീരുമാനിച്ചു. എന്നാൽ ക്യുസിബി റീപർച്ചേസ് നിരക്ക് (ക്യുസിബി റിപ്പോ നിരക്ക്) 25 ബേസിസ് പോയിൻറ് ഉയർത്തി 5.75 ശതമാനമാക്കാനും തീരുമാനിച്ചു.