ഖത്തറിലെ കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു തുടങ്ങി

0
10 views

നീതി നിര്‍വഹണം വേഗത്തിലാക്കുന്നതിനായി ഖത്തറിലെ കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ പബ്ലിക് പ്രോസിക്യൂഷനാണ് ഈ വിദ്യ പ്രയോജനപ്പെടുത്തുക.

അന്വേഷണങ്ങളിലും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മിനിറ്റുകളും മെമ്മോറാണ്ടങ്ങളും തയ്യാറാക്കുന്നതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഇന്‍വെസ്റ്റിഗേഷന്‍ സെഷനുകളിലും കുറിപ്പുകള്‍ എഴുതുമ്പോഴും ലഭ്യമായ വിവരങ്ങള്‍ വേഗത്തിലും കൃത്യമായും വാചകങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ജുഡീഷ്യല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും വിവരങ്ങളുടെ കൃത്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.