ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ട പുറപ്പെട്ട വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന്യാത്രക്കാര്‍ക്ക് പരിക്കേറ്റു.. ഖത്തര്‍ എയര്‍വേയ്‍സ് ക്യു ആര്‍ 960 വിമാനം ആണ് അപകടത്തിൽ പെട്ടത് . ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി. തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കി.
വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‍സ്ഒരുക്കിയിട്ടുണ്ടെന്നും വ്യാഴാഴ്ച ഇവരെ ഇന്തോനേഷ്യയിലേ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്നും ഖത്തര്‍എയര്‍വേയ്‍സ് അറിയിച്ചു.