ദോഹ: 2025ൽ നടക്കേണ്ട റഗ്ബി ലീഗ് ലോകകപ്പിൽനിന്നും ഫ്രാൻസ് പിൻവാങ്ങിയതോടെ പുതിയ വേദി തേടുന്ന ഇന്റർനാഷനൽ റഗ്ബി ലീഗ് ബോർഡിനുമുന്നിൽ ആതിഥേയ പദവിക്കായി ഖത്തറും രംഗത്ത്.
നേരത്തേ വേദിയായി പ്രഖ്യാപിച്ച ഫ്രാൻസ് തിങ്കളാഴ്ചയാണ് ടൂർണമെന്റിൽനിന്നും പിൻവാങ്ങിയത്. ടൂർണമെന്റ് സംഘാടനത്തിനുള്ള സാമ്പത്തിക ബാധ്യതകളിൽ നിന്നും സർക്കാർ പിൻവാങ്ങിയതോടെയാണ് ഫ്രാൻസിന്റെ പിന്മാറ്റം. പുതിയ വേദിക്കായി ഖത്തർ ഉൾപ്പെടെ നാലു രാരാജ്യങ്ങൾ (ന്യൂസിലൻഡ്ൻഡ്, ദക്ഷിണാഫ്രിക്ക, ഫഫിജി) അപേക്ഷ സമർപ്പിച്ചതായി ഇന്റർനാഷനൽ റഗ്ബി ലീഗ് ചെയർമാൻ ട്രോയ് ഗ്രാന്റ് പറഞ്ഞു.