വേനൽ തൊഴിൽ നിയമ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം..

0
69 views

ദോഹ : 2023 ജൂൺ 1 മുതൽ പകൽ സമയത്ത് 10 മുതൽ 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചതായും ഇത് സംബന്ധമായ നിയമ ലംഘനങ്ങൾ ആർക്കും റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

വേനൽ തൊഴിൽ നിയമ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിലെ തൊഴിൽ പരിശോധനാ വിഭാഗത്തെ 40288101 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് മന്ത്രാലയം അറിയിച്ചു.

കോൾ ചെയ്യുന്നയാളോട് വ്യക്തിഗത വിവരങ്ങളൊന്നും ചോദിക്കില്ല. കൂടാതെ പരാതിയെക്കുറിച്ച് കമ്പനിയെ അറിയിക്കില്ല എന്നും ഈ ആശയ വിനിമയങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നൽകുന്നു.