ഖത്തറിലെ അൽസാദ് സ്ട്രീറ്റിലെ പ്രധാന ക്യാരീജ് വേ ഗതാഗതത്തിനായി തുറന്നതായി അഷ്ഗൽ (പൊതു മരാമത്ത് വകുപ്പ്) അറിയിച്ചു. ഇവിടെ ഓരോ ദിശയിലേക്കും മൂന്ന് വീതം പാതകളാണ്ഗതാഗത യോഗ്യമായി ഉള്ളത്. ഇവിടെ നടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് ക്യാരീജ് വേ പൊതു ഗതാഗതത്തിനായി തുറന്നു നൽകിയത്.