ബലി പെരുന്നാളിനോട് അനുബന്ധിച്ചു രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ സർക്കാരിന്റെ നിർദ്ദേശം. ജൂൺ 25നോ അല്ലെങ്കിൽ അതിന് മുമ്പോ ശമ്പളം നൽകാനാണ് ഒമാനിലെ തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യം അറിയിച്ചുകൊണ്ട് തൊഴിൽ മന്ത്രാലയം പ്രത്യേക സർക്കുലർ പുറത്തിറക്കി.ഒമാൻ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ജൂൺ 28 ബുധനാഴ്ചയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.