വരാനിരിക്കുന്ന ബക്രീദ് ആഘോഷനാളുകളുടെ പശ്ചാത്തലത്തിൽ, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ‘ഈദിയ എടിഎം സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജൂൺ 22 മുതൽ ഈ സേവനം ലഭ്യമാകും. QR5, QR10, QR50-100 മൂല്യങ്ങളിൽ ഖത്തർ റിയാൽ പിൻവലിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു പ്രത്യേക എടിഎമ്മുകളാണ് ഈദിയ എടിഎം.
പ്ലേസ് വാൻഡോം മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ മിർഖാബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക ഓൾഡ് സൂഖ്, അൽ ഖോർ മാൾ, അൽ ഹസം മാൾ, അൽ മീര (തുമാമ ആന്റ് മുഐതർ), ദോഹ വെസ്റ്റ് വാക്ക് എന്നീ 10 വ്യത്യസ്ത സ്ഥലങ്ങളിൽ എടിഎമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.