ഖത്തറിൽ ഈദ് അൽ അദ്ഹ പ്രാർത്ഥന കേന്ദ്രങ്ങളുടെ ലിസ്റ്റും സമയവും പ്രസിദ്ധീകരിച്ച് മന്ത്രാലയം..

0
475 views

ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഈദ് അൽ അദ്ഹ നമസ്‌കാരത്തിനായുള്ള 610 ഓളം പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും ഒരു ലിസ്റ്റ് പുറത്തിറക്കി. രാവിലെ 5.01ന് പെരുന്നാൾ നമസ്‌കാരം നടക്കും.
ഈദ് അൽ അദ്ഹ പ്രാർത്ഥന നടത്തുന്ന പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും പേര്, നമ്പർ, ലൊക്കേഷൻ എന്നിവ ഉൾപ്പെടുന്ന ഈ ലിസ്റ്റ് മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ലഭ്യമാണ്. islam.qa/EdD44