എക്സ്പോ 2023 ദോഹ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും സെപ്റ്റംബർ മുതൽ തന്നെ സന്ദർശകരെ സ്വീകരിക്കാൻ സജ്ജമാക്കും.. 

0
486 views

ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന എക്സ്പോ 2023 ദോഹ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും സെപ്റ്റംബർ മുതൽ തന്നെ സന്ദർശകരെ സ്വീകരിക്കാൻ സജ്ജമാകുമെന്നും ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹയുടെ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ പൂരി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തോളം സന്ദർശകരെത്തു മെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി ഒക്ടോബർ 2 മുതൽ മാർച്ച് 28 വരെയാണ് എക്സ്പോ നടക്കുക.