ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക മരണപ്പെട്ടു.

0
176 views

ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക മരണപ്പെട്ടു. ഖത്തർ ഐ സി എഫ് അസീസിയ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിന്റെ മകൾ ഹുദാ ഷൗഖിയ (9) ആണ് മരിച്ചത്. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയാണ്. മാതാവ്: റംഷീമ സഹോദരങ്ങൾ: ഹിബ ഷൗഖിയ, ഹവ്വ ഷൗഖിയ, ഹൈഫ ഷൗഖിയ എന്നിവർ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.