മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചുവെന്നാണ് ബി.ജെ.പി പറയുന്നത്..

0
18 views

ഗോവയിൽ 19 സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചു. ആകെ 40 സീറ്റുകളുള്ള ഗോവയിൽ 21 സീറ്റാണ് കേവല ഭൂരിപക്ഷ നേടാനായി വേണ്ടത്. മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചുവെന്നാണ് ബി.ജെ.പി പറയുന്നത്.

വൈകിട്ട് 5.30ന് വിശദമായ വാർത്താ സമ്മേളനം നടത്തുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറയുന്നത്. മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ സമവായമായിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നാണ് മറുപടി.

ഗോവയിൽ 19 സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചു കഴിഞ്ഞു. 4.45ന് കിട്ടുന്ന കണക്കനുസരിച്ച് രണ്ട് സീറ്റുകളിൽ കൂടി ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. ആകെ 40 സീറ്റുകളുള്ള ഗോവയിൽ 21 സീറ്റാണ് കേവല ഭൂരിപക്ഷ നേടാനായി വേണ്ടത്. മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചുവെന്നാണ് ബിജെപി പറയുന്നത്.

കോർട്ടാലിം മണ്ഡലത്തിൽ നിന്ന് വിജയിച്ച അന്റോണിയോ വാസ്, കുർട്ടോറിം മണ്ഡലത്തിൽ നിന്ന് ജയിച്ച അലക്സിയോ റെജിനാൾഡോ, ബിച്ചോളിം മണ്ഡലത്തിൽ നിന്ന് ജയിച്ച ഡോ ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബിജെപിക്ക് പിന്തുണ നൽകുന്ന സ്വതന്ത്രർ.

പി എസ് ശ്രീധരൻപിള്ളയാണ് ഗോവ ഗവർണർ. കഴിഞ്ഞ തവണ 13 സീറ്റിൽ വിജയം നേടിയിട്ടു കൂടി ചെറു പാർട്ടികളുടെ സഹായത്തോടെ ബിജെപിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺ​ഗ്രസിന് 7 സീറ്റുകളിൽ വിജയിച്ചു. നാലിടത്ത് മുന്നിട്ട് നിൽക്കുന്നുണ്ട്. അന്തിമ ഫലം വരാൻ കുറച്ച് നേരം കൂടി കാത്തിരിക്കണം.