ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 27 ന് വ്യാഴാഴ്ച നടക്കും.

0
74 views

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതി നുമായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 27 ന് വ്യാഴാഴ്ച നടക്കും.

ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 4.30 വരെ എംബസിയിൽ നേരിട്ട് ഹാജരായും 4.30 മുതൽ 6 മണിവരെ വെബെക്സിലും (മീറ്റിംഗ് ഐഡി 23755252347, പാസ് കോഡ് 112200 ) 55097295 എന്ന ഫോൺ നബർ വഴിയും ഓപൺ ഹൗസിൽ പങ്കെടുക്കാം. ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ labour.doha@mea.gov.in ഇമെയിലിലേക്ക് അപേക്ഷകൾ അയക്കുകയും ചെയ്യാം.