Wednesday, June 24, 2026
Home News വിശ്വസിച്ച് ടിക്കറ്റെടുക്കാൻ പറ്റാത്ത രൂപത്തിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനങ്ങൾ മാറുന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്.

വിശ്വസിച്ച് ടിക്കറ്റെടുക്കാൻ പറ്റാത്ത രൂപത്തിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനങ്ങൾ മാറുന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്.

0
769 views

ദോഹ : എയർ ഇന്ത്യാ എക്സ്പ്രസ്സ് വൈകലും യാത്ര മുടങ്ങലും വീണ്ടും ആവർത്തിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.25ന് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങിയത്.

യാത്രക്കാരെ പ്രയാസത്തിലാക്കി. മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന ശേഷമാണ് യാത്രക്കാരെ ഹോട്ടലുകളിലേക്കും താമസ സ്ഥലത്തേക്കും തിരിച്ചയച്ചത്. കഴിഞ്ഞ മാസവും ഇതേ രൂപത്തിൽ വിമാനം മുടങ്ങിയിരുന്നു.

സുപ്രധാനമായ പലചടങ്ങുകളിലും പങ്കെടുക്കേണ്ട വരടക്കം നിരവധി പേരാണ് ഇത്തരം നടപടിയിൽ പ്രയാസപ്പെടുന്നത്. വിശ്വസിച്ച് ടിക്കറ്റെടുക്കാൻ പറ്റാത്ത രൂപത്തിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനങ്ങൾ മാറുന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്.

error: Content is protected !!