ദോഹ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ 50-ാം സ്ഥാനത്തായി ഇടം പിടിച്ചു.

0
92 views
Alsaad street qatar local news

ദോഹ: ലോകമെങ്ങുമുള്ള സഞ്ചാരികളുടെ യാത്രാപട്ടികയിൽ ഇടംപിടിച്ച ദോഹക്ക്, കോർണിഷ് ആഗോള നഗര സൂചികയിൽ (ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് – ജി.സി. ഐ) മികച്ച നേട്ടം. അഞ്ചു വർഷത്തിനിടെ 13 റാങ്ക് മെച്ചപ്പെടുത്തിയ ദോഹ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ 50-ാം സ്ഥാനത്തായി ഇടം പിടിച്ചു. ഇതാദ്യമായാണ് ആദ്യ 50നുള്ളിൽ രാജ്യ തലസ്ഥാനം ഇടംപിടിക്കുന്നത്. 2018ൽ 63-ാം സ്ഥാനത്തായിരുന്ന ദോഹ, 2019ൽ 61ലും 2020ൽ 68ലുമെത്തി. എന്നാ ൽ 2021ൽ 53ലേക്കുയർന്ന് തിരിച്ചു വരവ് നട ത്തുകയും 2022ൽ 57ലേക്ക് പടിയിറങ്ങുകയും ചെയ്തു.