മെഗാ ദീപാവലി ഓഫറുകളുമായി കല്യാൺ ജൂവലേഴ്സ്..

0
62 views

ദോഹ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് മെഗാ ദീപാവലി ഓഫറുകളും ഇതിൻറെ ഭാഗമായി ഉപയോക്താക്കൾക്ക് മെഗാ സമ്മാനങ്ങളും ബംപർ ഡിസ്ക്കൗണ്ടുകളും സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നു.

സവിശേഷമായ ഈ പ്രചാരണ പരിപാടിയിലൂടെ ഉപയോക്താക്കൾക്ക് കല്യാൺ ജൂവലേഴ്സിൽ നിന്നും ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി മൂല്യം സ്വന്തമാക്കുന്നതോടൊപ്പം ആറായിരം ഖത്തറി റിയാലിന് മുകളിൽ തുകയ്ക്ക് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് ഗ്രാം വരെ സ്വർണം സൗജന്യമായി സ്വന്തമാക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.

ഓഫറിൻറെ ഭാഗമായി കല്യാൺ ജൂവലേഴ്സിൽ നിന്നും നാലായിരം റിയലിനോ അതിൽ കൂടുതലോ തുകയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായും സ്വർണനാണയം സ്വന്തമാക്കാനും ആറായിരം റിയാൽ മൂല്യമുള്ള ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു ഗ്രാം സ്വർണനാണയവും ആറായിരം റിയാൽ മൂല്യമുള്ള അൺകട്ട് അല്ലെങ്കിൽ പ്രഷ്യസ് അല്ലെങ്കിൽ പ്ലാറ്റിനം ആഭരണങ്ങൾ അല്ലെങ്കിൽ നാലായിരം റിയാലിന് മുകളിൽ ഡയമണ്ട്, അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും സ്വന്തമാക്കൻ സാധിക്കും.

കൂടാതെ ആറായിരം റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങൾ അല്ലെങ്കിൽ നാലായിരം റിയാലിന് മുകളിൽ വിലയുള്ള അൺകട്ട്/പ്രഷ്യസ്/പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ അര ഗ്രാം സ്വർണനാണയവും സമ്മാനമായി നേടാം. ഡിസംബർ 24 വരെയാണ് ഖത്തറിലെ ഷോറൂമുകളിൽ ഈ ആകർഷകമായ സമ്മാന ഓഫർ ലഭ്യമാകിയിട്ടുള്ളത്. ഓരോ പർച്ചേയ്സിനും പരമാവധി മൂല്യം ഉറപ്പാക്കണമെന്ന പ്രതിബദ്ധതയാണ് കല്യാൺ ജൂവലേഴ്സിൻ്റെതെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

ഇതിൻറെ ഭാഗമായി “മെഗാ ദീപാവലി ഓഫറുകൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ഉപയോക്താക്കൾക്ക് ആഭരണ പർച്ചേയ്സിൽ നിന്നും പരമാവധി നേട്ടമുണ്ടാക്കാൻ ഇതു വഴി സാധിക്കും. ഉപയോക്താക്കളുടെ ചാഞ്ചല്യമില്ലാത്ത സ്നേഹവും പിന്തുണയും തുടർന്നും കല്യാൺ ജൂവലേഴ്സിന് ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് ഈ ഉദ്യമത്തെ വലിയ വിജയത്തിലേയ്ക്ക് എത്തിക്കുന്നതെന്ന്” അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻറനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

വിവാഹ ആഭരണനിരയായ മുഹൂർത്ത്, കരുവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങളായ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, നിത്യവും അണിയാനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോൺസ് ആഭരണങ്ങളായ രംഗ്, കൂടാതെ ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ലൈല എന്നിങ്ങനെ ജനപ്രിയ ഹൗസ് ബ്രാൻഡുകളാണ് കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ബ്രാൻഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിനും www.kalyanjewellers.net എന്ന വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്.