ഖത്തറിലെ ട്രെയ്ലര്‍ ലോറി മോഷ്ടിച്ച സംഭവം: 3 പ്രവാസികള്‍ക്ക് തടവ് ശിക്ഷയും, നാട് കടത്തലും

0
10 views
qatar_trailer

ഖത്തറിലെ അല്‍ സനയ്യയിലെ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 37 ല്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയ്ലര്‍ ലോറി മോഷ്ടിച്ച മൂന്ന് വിദേശികള്‍ക്ക് ഒരു വർഷത്തേക്ക് തടവ് ശിക്ഷയും നാട് കടത്തലും വിധിച്ചു. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ട്രെയ്ലര്‍ മൂന്ന് വിദേശികള്‍ ചേര്‍ന്ന് മോഷ്ടിക്കുകയും കമ്പനിയുടെ പരാതിയി ല്‍ നടത്തിയ അന്വേഷണത്തില്‍ പിടിക്കപെടുകയുമായിരുന്നു. മോഷ്ടിക്കാന്‍ മൂന്ന് വിദേശികൾ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായതയും ട്രെയ്ലര്‍ ലോറി പാര്‍ട്‌സുകളായി മുറിച്ചു വില്‍ക്കാന്‍ ശ്രമിച്ചതായും തെളിവുകള്‍ കോടതി കണ്ടെത്തി.