ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം..

0
144 views

ദോഹ. ഡിസംബർ 6 ബുധനാഴ് മുതൽ ഡിസംബർ 9 ശനിയാഴ്ച വരെ പഴയ ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം എർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വേൾഡ് അറേബ്യൻ ഹോർസ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം.

ഈ മൂന്ന് ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പ്രവേശന നിയന്ത്രണം ഉണ്ടായിരിക്കും. നിയന്ത്രിത ആക്സസ് സമയത്ത് സമീപത്തുള്ള ഹോട്ടൽ, റെസ്റ്റോറന്റ്റ് റിസർവേഷനുകളുള്ള വ്യക്തികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.