ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 22 ന് വെള്ളിയാഴ്‌ച് മിസഈദിൽ.

0
41 views

ദോഹ. മിസഈദ് ഏരിയയിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സർവീസുകൾ എളുപ്പമാക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഡിസംബർ 22 ന് വെള്ളിയാഴ്‌ച് മിസഈദിൽ നടക്കും. ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മിസഈദിലെ ഗ്ളോബൽ വില്ലേജ് രണ്ടിലുള്ള അംവാജ് ക്യാമ്പിൽ വെള്ളിയാഴ്ച 9 മണി മുതൽ 11 മണി വരെയായിരിക്കും ക്യാമ്പ്. രാവിലെ 8 മണി മുതൽ തന്നെ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ പകർപ്പുകൾ കൊണ്ടു വരണം. ഐ സി ബി എഫ് ഇൻഷ്യൂറൻസ് ഡെസ്കും ക്യാമ്പിൽ പ്രവർത്തിക്കും.

തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനും സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 66100744 ,70462114 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

മിസഈദ് ഏരിയയിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ