ദോഹ. റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്റ്റിവിറ്റീസിന്റെ നേതൃത്വത്തിലുള്ള ‘പലസ്തീൻ ഡ്യൂട്ടി’ ധനസമാഹരണ കാമ്പെയ്നിലേക്ക് 100 മില്ല്യൻ റിയാൽ സംഭാവന ചെയ്‌ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി മാതൃകയായി. ഖത്തർ ദേശീയ ദിനമായ ഇന്നലെ ഖത്തർ ടിവിയുമായി സഹകരിച്ച് സംഘടിപ്പിച്ച കാമ്പയിനിൽ 200 മില്ല്യൻ റിയാലിലധികമാണ് സമാഹരിച്ചത്.
ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ഖത്തർ ചാരിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയും ഖത്തർ മീഡിയ കോർപ്പറേഷനുമായി സഹകരിച്ചും റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ആരംഭിച്ച കാമ്പെയിൻ ഖത്തർ ടിവിയിലൂടെ തത്സമയ സംപ്രേക്ഷണമുണ്ടായിരുന്നു. മൊത്തം 200,048750 റിയാൽ പിരിഞ്ഞ് കിട്ടിയതായി ഖത്തർ ടിവി അറിയിച്ചു