ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കരൻ പിടിയിൽ.

0
208 views

ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കരൻ പിടിയിൽ കസ്റ്റംസ് ഇൻസ്‌പെക്ടറുടെ സംശയത്തെ തുടർന്ന് രാജ്യത്തേക്ക് വരുന്ന യാത്രക്കാരിൽ ഒരാളെ മെഡിക്കൽ പരിശോധനയ്ക്ക് റഫർ ചെയ്തു. ഇതിന്റെ ഫലമായി ഇയാളുടെ വയറ്റിൽ നിന്ന് 376 ഗ്രാം ഹെറോയിനും 107 ഗ്രാം ഭാരമുള്ള ഷാബുവും അടങ്ങിയ 81 കാപ്സ്യൂളുകൾ പിടിച്ചെടുക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.