ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത.

0
133 views

ദോഹ: ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഡിസംബർ 29 മുതൽ അടുത്ത ആഴ്‌ച ആരംഭം വരെ ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. രാജ്യത്ത് നാളെ ഡിസംബർ 29 മുതൽ അടുത്ത ആഴ്‌ച ആരംഭം വരെ കാലാവസ്ഥ ഭാഗികമായി മേഘാ വൃതമായിരിക്കും ഈ കാലയളവിൽ രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും നേരിയ തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.വാരാന്ത്യത്തിൽ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും.