ഖത്തര്‍ ലോകകപ്പിലേക്ക് വൊളണ്ടിയര്‍മാരാവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൂന്ന് ലക്ഷത്തിലധികം ആളുകൾ…

0
105 views

ഖത്തര്‍ ലോകകപ്പിലേക്ക് വൊളണ്ടിയര്‍മാരാവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൂന്ന് ലക്ഷത്തിലധികം ആളുകളെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വൊളണ്ടിയര്‍മാരെ പരിശീലനം നല്‍കുന്ന പ്രക്രിയയും സുപ്രീം കമ്മറ്റി ആരംഭിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, മത്സര നിയന്ത്രണം, സ്റ്റേഡിയം സുരക്ഷ, ഇവന്റ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ തുടങ്ങിയ മേഖലകളിലാണ് സുപ്രീം കമ്മറ്റി വൊളണ്ടിയര്‍മാരെ ക്ഷണിക്കുന്നത്.