ഇലക്ട്രിക് കാറുകളായ ടെസ് ല 3, വൈ, എക്സ്, എസ് എന്നിവ ഖത്തറിലെത്തി…

0
86 views

ദോഹ: ഇലക്ട്രിക് കാറുകളായ ടെസ് ല 3, വൈ, എക്സ്, എസ് എന്നിവ ഖത്തറിലെത്തി. കാറിനായുള്ള ബുക്കിംഗ് അവരുടെ വെബ്സൈറ്റ് വഴി ആരംഭിച്ചു. യുഎഇക്കും ജോർദാനും ശേഷം ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഇവി ബ്രാൻഡുകളിലൊ ന്നിന്റെ സാന്നിധ്യമുള്ള മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ഖത്തർ.

മോഡലുകൾ കാണാനും കാറുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ഉപയോക്താക്കൾക്ക് അവസരം നൽകുന്ന ഒരു പോപ്പ്അപ്പ് സ്റ്റോർ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ. ഒരു എക്സ്ക്ലൂസീവ് ഷോറും ഉടൻ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.
2024 ക്യു 1-ൽ ഡെലിവറി ആരംഭിക്കും, അപ്പോഴേക്കും സേവന കേന്ദ്രം തയ്യാറാകും.