രാജ്യത്ത് ഉപേക്ഷിക്കപ്പെടുന്ന കാറുകള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതിന് മുമ്പ് കൃത്യമായ ആശയവിനിമയം ഉണ്ടാവുന്നില്ലെന്ന് ജനങ്ങളുടെ പരാതി. കൊ വിഡ് മൂലം നിരവധി വാഹനങ്ങളുടെ ഉടമകള്‍ വിദേശത്ത് അകപ്പെട്ട് കിടക്കുകയാണ്.
കൃത്യമായ ആശയ വിനിമയം ഉണ്ടാവുന്നതിന് മുമ്പേ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് വാഹന ഉടമകള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. മൊബൈല്‍ വഴിയോ ഇമെയില്‍ മുഖാന്തരമോ വാഹനയുടമകള്‍ക്ക് ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തേണ്ടതുണ്ട്. വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ അധികൃതര്‍ നല്‍കുന്ന നോട്ടീസ് പീരീഡ് പതിനഞ്ച് ദിവസത്തേക്ക് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും പരാതിയില്‍ പറയുന്നു.