ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ഒപ്പുവെക്കുമെന്ന് വ്യാപാര വൃത്തങ്ങൾ..

0
61 views

നിലവിലുള്ള കരാറുകളേക്കാൾ വില കുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളോടെ, ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്ന് വ്യാപാര വൃത്തങ്ങൾ.

ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും വ്യവസ്ഥകളിൽ സമ്മതിച്ചിട്ടുണ്ട്. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാർ ഒപ്പിടാൻ കഴിയുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

ഡെസ്റ്റിനേഷൻ-ഫ്ലെക്സിബിൾ കാർഗോകളും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്ന കരാർ കുറഞ്ഞത് 2050 വരെ പ്രവർത്തിക്കും. ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.5 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള കരാറുകൾ 2028-ലാണ് അവസാനിക്കിനിരിക്കുന്ന ത്.