ഖത്തറിലെ 20 ശതമാനം കുട്ടികളില്ലും അമിത വണ്ണം മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കുട്ടികളില്‍ സര്‍ജറി നടത്തി അമിത വണ്ണം കുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്ടറുമായുള്ള കൃത്യമായ ആശയ വിനിമയത്തിന് ശേഷമായിരിക്കണം മാതാപിതാക്കള്‍ മുന്നോട്ട് പോവേണ്ടത്. മോശം ജീവിത ശൈലിയും വ്യായാമക്കുറവും ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതിയുമാണ് അമിത വണ്ണത്തിന് കാരണമാക്കി തീര്‍ക്കുന്നത് എന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രമേഹ രോഗ വിദഗ്ധ ഡോ. നബീല്‍ സുലൈമാന്‍ പറഞ്ഞു.