സ്വകാര്യ സ്കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കുമായി സ്കൂൾ പ്രവർത്തന ഗൈഡ് 2024, പുറത്തിറക്കി..

0
153 views
qatar _school_syudents_teachers

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്സ് സെക്ടർ, സ്വകാര്യ സ്കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കുമായി സ്കൂൾ പ്രവർത്തന ഗൈഡ് 2024, പുറത്തിറക്കി.

സ്‌കൂൾ ബസ് സൂപ്പർവൈസർമാരുടെ ഉത്തരവാദിത്തങ്ങൾ, സ്കൂൾ ബസുകളിൽ ആയിരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷയും സംബന്ധിച്ച നിർദ്ദേശങ്ങൾ, ഖത്തറിലെ സ്‌കൂളുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ, പദ്ധതികൾ, ചട്ടങ്ങൾ എന്നിവ ഗൈഡിൽ ഉൾക്കൊള്ളുന്നു.

സ്വകാര്യ സ്‌കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും മത, ദേശീയ ഐഡൻ്റിറ്റി മൂല്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്ന തരത്തിൽ, സ്‌കൂൾ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള നിബന്ധനകൾ ഗൈഡ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഒമർ അബ്ദുൽ അസീസ് അൽ നാമ പറഞ്ഞു.