ഹൃദയാഘാതം മൂലം ഖത്തറിൽ മരണപ്പെട്ടു.

0
276 views

ദോഹ: ബനു ഹാജിർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ഉണ്ണിക്കുളം പഞ്ചായത്ത് കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് (62) താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഭാര്യ : റസീന. മക്കൾ : അഫ്സന, ആദിൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇൻ ഷാ അല്ലാഹ് ഇന്ന് വൈകിട്ട് 7.25 നുള്ള ഖത്തർ എയർവേസിൽ മൃതദേഹം കോഴിക്കോടേക്ക് കൊണ്ട് പോവുന്നതാണെന്ന് കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.