ലേലങ്ങളുടെ ഷെഡ്യൂൾ സൂഖ് വാഖിഫ് അധികൃതർ പ്രഖ്യാപിച്ചു.

0
151 views

റമദാനിൽ സൂഖ് വാഖിഫിൽ നടക്കുന്ന നിരവധി ലേലങ്ങളുടെ ഷെഡ്യൂൾ സൂഖ് വാഖിഫ് അധികൃതർ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും തറാവിഹ് നമസ്‌കാരത്തിന് ശേഷം പക്ഷികൾക്കും പുരാവസ്തുക്കൾക്കുമുള്ള ലേലം നടക്കുമെന്ന് അധികൃതർ പറഞ്ഞു.

പക്ഷികളുടെ ലേലം പക്ഷി ചന്തയിലും പുരാവസ്തുക്കളുടെ ലേലം അരുമൈല ഹോട്ടലിന് എതിർ വശത്തും നടക്കും.
സൂഖ് വാഖിഫിലെ ട്രഫിൾ ലേലം, എല്ലാ വെള്ളിയാഴ്ചയും ഈസ്റ്റേൺ സ്ക്വയറിൽ രാത്രി 8:30 ലേക്ക് മാറ്റി. വിശുദ്ധ റമദാനിൽ, സൂഖ് വാഖിഫിലെ സ്റ്റോറുകൾ രാവിലെ 8 മുതൽ തുറക്കും. ഇഫ്താർ സമയം മുതൽ പുലർച്ചെ 1 വരെയും സ്റ്റോറുകൾ തുറന്നിരിക്കും.