ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (സിബി) പത്ത് സ്ഥലങ്ങളിൽ ഈദിയ എടിഎം സേവനം ലഭ്യമാണെന്ന് പ്രഖ്യാപിച്ചു.

0
114 views

ദോഹ: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (സിബി) പത്ത് സ്ഥലങ്ങളിൽ ഈദിയ എടിഎം സേവനം ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. മാർച്ച് 27 ബുധനാഴ്ച മുതൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

പ്ലേസ് വിൻഡോം മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സുഖ്, അൽ മിർഖാബ് മാൾ. വെസ്റ്റ് വാക്ക്, അൽ മീര തുമാമ, അൽ ഖോർ മാൾ, മുഐതർ ശാഖകൾ എന്നിങ്ങനെ 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈദിയ എടിഎം സേവനം ഉപയോക്താക്കൾക്ക് 5, 10, 50-100 മൂല്യങ്ങളിൽ ഖത്തർ റിയാലുകൾ പിൻവലിക്കാൻ അനുവദിക്കുന്നു.