കല്യാണ്‍ ജൂവലേഴ്സ് റമദാന്‍ മാസത്തില്‍ ആകര്‍ഷകമായ ഫ്ലൈ ഫോര്‍ ഫ്രീ ഓഫര്‍ അവതരിപ്പിച്ചു..

0
153 views

ഇഷ്ടപ്പെട്ട യാത്രാകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി യാത്ര ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് അവസരം

ദുബായ്: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് പുണ്യമാസമായ റമദാന്‍ കാലത്ത് സവിശേഷമായ ‘ഫ്ലൈ ഫോര്‍ ഫ്രീ’ ഓഫര്‍ അവതരിപ്പിച്ചു. പരിമിതമായ കാലത്തേയ്ക്കുള്ള ഓഫര്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ ഷോറൂമുകളിലായിരിക്കും ബാധകമാകുക.

ഫ്ലൈ ഫോര്‍ ഫ്രീ ഓഫറിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികളായ ഉപയോക്താക്കള്‍ക്ക് അവർക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് സൗജന്യമായി വിമാനയാത്ര നടത്താന്‍ അവസരം ലഭിക്കും. 3000 യുഎഇ ദിർഹം , 3000 ഖത്തറി റിയാല്‍, 300 ഒമാനി റിയാല്‍, 300 കുവൈറ്റി ദിനാര്‍ എന്നീ തുകകള്‍ക്കൊ അതിനു മുകളിലോ വിലയുള്ള ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നേടാനുള്ള അവസരമുണ്ട്. നിബന്ധനകള്‍ക്കു വിധേയമായി അധിക ചെലവുകളില്ലാതെ ഓള്‍ ഇന്‍ക്ലൂസീവ് പായ്ക്കേജ് ആയിരിക്കും ഓഫറിലൂടെ ലഭിക്കുക. ജിസിസി മേഖലയില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ആകെ 60 സൗജന്യ വിമാന ടിക്കറ്റുകളായിരിക്കും നല്കുക. 2024 ഏപ്രില്‍ 14 വരെ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട യാത്രാസ്ഥാനത്തേയ്ക്ക് സൗജന്യ വിമാനയാത്രയ്ക്കായുള്ള പ്രത്യേക ഈദ് ഓഫര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

ആഭരണ പര്‍ച്ചേയ്സിനൊപ്പം പരമാവധി ആനുകൂല്യങ്ങള്‍ നല്കുകയും വ്യക്തിഗതമായതും സവിശേഷമായതുമായ ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ ഉത്സവകാലത്തെ അത്തരത്തിലൊരു ഉദ്യമമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സിന്‍റെ അമൂല്യമായ ഉപയോക്താക്കള്‍ക്ക് സവിശേഷമായ അനുഭവവും സന്തോഷവും നല്കുന്നതിന് കല്യാണ്‍ ജൂവലേഴ്സ് പ്രതിബദ്ധമാണ്. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സേവനാധിഷ്ഠിതമായ ഷോപ്പിംഗ് അനുഭവത്തിനൊപ്പം ആകര്‍ഷകമായ ഓഫറുകളുടെ നിരയും നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.

പരിശുദ്ധിയും ജീവിതകാലം മുഴുവനും ആഭരണങ്ങളുടെ സൗജന്യ മെയിന്‍റനന്‍സും വിശദമായ ഉത്പന്ന വിവരങ്ങളും സുതാര്യമായ കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള നയങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കണമെന്ന ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

വിവാഹാഭരണങ്ങളുടെ ശേഖരമായ മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണനിരയായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിങ്ങനെയുള്ള ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളെല്ലാം കല്യാണ്‍ ജൂവലേഴ്സില്‍ നിന്ന് ലഭ്യമാണ്.
ബ്രാന്‍ഡിനെക്കുറിച്ചും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.