ഖത്തറിൽ വാഹനാപകടത്തിൽ യുവാവ് മ രിച്ചു.

0
77 views

ദോഹ. മലപ്പുറം ജില്ലയിൽ മോങ്ങം സൗത്ത് പാലക്കാട് മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കിണറ്റിങ്ങൽ കബീർ (46) വയസ്സ് ഖത്തറിൽ വാഹനാപകടത്തിൽ മ രിച്ചു. കഴിഞ്ഞ ഒൻപത് വർഷത്തോളമായി ഖത്തറിൽ സ്കൈ മെറ്റൽസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു .ഭാര്യ – ഫർഹാന, മക്കൾ- നിദ ഫാത്തിമ (9), നഹ്യാൻ അഹമ്മദ് (6). നഫ്‌സാൻ (ഒന്നര വയസ്സ് ) എന്നിവരാണ് . മാതാവ് പാത്തുമ്മക്കുട്ടി . മൃത ദേഹം നടപടി ക്രമങ്ങൾ പൂത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കെഎംസിസി അൽ ഇഹ് സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു .