ഇത്തവണത്തെ ഈദിയ്യ ATM കൾക്ക് വലിയ സ്വീകാര്യത..

0
214 views

ഇത്തവണത്തെ ഈദിയ്യ ATM കൾക്ക് വലിയ സ്വീകാര്യത. പെരുന്നാൾപ്പണം പിൻവലിക്കാനായി ഏർപ്പെടുത്തിയ ഈദിയ്യ ATM വഴി 1.35 കോടി റിയാലാണ് ആളുകൾ പിൻവലിച്ചതെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. സ്വദേശികളും പ്രവാസികളുമെല്ലാം ബന്ധുക്കൾക്കും കുട്ടികൾക്കുമുള്ള ഈദ് സമ്മാനമായി പണം നൽകാൻ ഈദിയ്യ ATM കളെയാണ് ആശ്രയിച്ചത്.5,10,50,100 എന്നീ കറൻസികളാണ് ഈദിയ്യ ATM കളിൽനിന്ന് ലഭിച്ചിരുന്നത്.വിവിധ ഷോപ്പിംഗ് മാളുകളിലും അൽ മീരകളിലുമാണ് ഈ സൗകര്യം ലഭ്യമാക്കിയത്.