ധാക്കയിലെ ഒരു റോഡിനും പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകി ബംഗ്ലാദേശ്.

0
80 views

ദോഹ: ഖത്തർ അമീർ ശൈഖ്‌ തമീം ബിൻ ഹമദ് അൽതാനിയുടെ ബംഗ്ലാദേശ് സന്ദർശനത്തോടുള്ള ആദര സൂചകമായി ധാക്കയിലെ ഒരു റോഡിനും പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകി ബംഗ്ലാദേശ്.

തലസ്ഥാനമായ ധാക്കയിലെ മിർപൂർ സ്ക്വയറിനെയും ധാക്കയിലെ കൽഷി പാലത്തെയും ബന്ധിപ്പിക്കുന്ന പാതയാണിത് ഈ റോഡും പാർക്കും ഇപ്പോൾ ശൈഖ് തമീം ബിൻ ഹമദ് അൽതാനി റോഡ് ആൻഡ് പാർക്ക് എന്നാണ് അറിയപ്പെടുന്നത്