ഖത്തറിൽ രോഗിക്ക് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ..

0
106 views

ദോഹ: ഖത്തറിൽ രോഗിക്ക് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കൽ കോർപ്പറേഷൻ. എഴുപതിന് മേൽ പ്രായമുളള രോഗിക്കാണ് ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

ഉയർന്ന രക്തസമ്മർദ്ദം പോലുള്ള മറ്റ് ആരോഗ്യ പ്രശ്നനങ്ങൾക്ക് പുറമേ, രോഗിക്ക് വർഷങ്ങളായി വിട്ടുമാറാത്ത വൃക്ക സംബന്ധമായ പരാജയം ഉണ്ടായിരുന്നതിനാൽ, ദിവസേന പെരിറ്റോണിയൽ ഡയാലിസിസ് ആവശ്യമായി വന്ന സാഹചര്യത്തിലാണ് വൃക്ക മാറ്റിവെച്ചത്.

എച്ച്എംസി ചീഫ് മെഡിക്കൽ ഓഫിസറും രോഗിക്ക് ശസ്ത്രക്രിയ നടത്തിയ സർജിക്കൽ ടീമിന്റെ തലവനുമായ ഡോ.അബ്‌ദുല്ല അൽ അൻസാരിയുടെ നേതൃത്വത്തിൽ റോബോട്ടിക് സർജറിയിലും അവയവമാറ്റ ശസ്ത്രക്രിയയിലും വിദഗ്‌ധരായ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.