ഇന്ത്യൻ എംബസ്സിയുടെ കോൺസുലാർ സേവനങ്ങൾ കാര്യക്ഷമമാക്കാനായി പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

0
87 views

ഇന്ത്യൻ എംബസ്സിയുടെ കോൺസുലാർ സേവനങ്ങൾ കാര്യക്ഷമമാക്കാനായി പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. അറ്റസ്റ്റേഷൻ, POA, NRI, NOC തുടങ്ങിയ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കലും വിതരണവും ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 4 മണി വരെയായിരിക്കും.

പാസ്പോർട്ട് , പിസിസി , വീസ തുടങ്ങിയവയുടെ സേവനങ്ങൾ മാറ്റമില്ലാതെ തുടരും. രാവിലെ 8 മണി മുതൽ 11.15 വരെ അപേക്ഷ സമർപ്പിക്കലും, ഉച്ചയ്ക്ക് 2 മണി മുതൽ 4.15 വരെ ഡെലിവെറിയും നടക്കും. പുതുക്കിയ സമയക്രമം ഏപ്രിൽ 28 ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും.