ഖത്തറിൽ ഇലക്ട്രിക് സ്‌കൂൾ ബസുകൾ പുറത്തിറക്കി.

0
97 views

ദോഹ. ഖത്തറിൽ ഇലക്ട്രിക് സ്‌കൂൾ ബസുകൾ പുറത്തിറക്കി. ഖത്തറിൽ നടന്നു വരുന്ന ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിൻ സെയ്‌ഫ് അൽ സുലൈത്തിയും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമിയും ചേർന്ന് ഇലക്ട്രിക് സ്കൂൾ ബസുകളുടെ ആദ്യ ഘട്ടം പുറത്തിറക്കിയത്. ഖത്തറി ഗതാഗത വ്യവസായത്തെ പ്രതിനിധീകരിച്ച് നിരവധി ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.