ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം..

0
62 views

ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്ജ്വലമായ തുടക്കം. മെയ് 18 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പുസ്തകമേള നടക്കുന്നത്. 42 രാജ്യങ്ങളിൽ നിന്നായി 515 പ്രസാധകരാണ് ഇത്തവണ.1972 ൽ തുടങ്ങിയ പുസ്തകോത്സവത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു പങ്കാളിത്തം.

ഇത്തവണ ഓമനാണ് അതിഥി രാജ്യം. വെള്ളിയാഴ്ച്ചയൊഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ സന്ദർശകർക്ക് പ്രവേശനമുണ്ട്. വെള്ളിയാഴ്ച്ച വൈകുന്നേരം 3 മുതൽ രാത്രി 10 വരെയാണ് പ്രവേശനാനുമതി.