പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു..

0
198 views

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം. നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.